മാഗസിന്‍ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളുടെ മാഗസിന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ശശികല അധ്യക്ഷയായ ചടങ്ങില്‍ മാഗസിന്‍ ചാര്‍ളി കബീര്‍ദാസില്‍ നിന്നും ടി. സതീഷ് മാസ്റ്റര്‍ ഏറ്റുവാങ്ങി.

തുടര്‍ന്ന് യുവ ഗസല്‍ ഗായകന്‍ കബീര്‍ദാസന്റെ ഗസല്‍ വിരുന്നും അരങ്ങേറി.