പരപ്പനങ്ങാടിയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു

HQQeL1aH4W4Q25WA6YT5KrE2പരപ്പനങ്ങാടി: ഇന്ന് വൈകീട്ട് പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശി വലിയവളപ്പില്‍ കൊടശ്ശേരി ഖാലിദിന്റെ മകന്‍ കബീര്‍(25)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുപറമ്പില്‍ കെട്ടിയിട്ടിരുന്ന ആടുകളെ അഴിക്കാനായി പറമ്പിലേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിന്നലേറ്റ് രണ്ട് ആടുകളും ചത്തു. തൊട്ടടുത്തുള്ള ഒരു തെങ്ങും നെറുകെ പിളര്‍ന്നു.

കബീറിന്റെ മൃതദേഹം തിരൂരങ്ങാടി താലുക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ ആനപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.