പരപ്പനങ്ങാടിയില്‍ ജനവിധി അട്ടിമറിച്ചെന്ന്‌ ജനകീയ വികസന മുന്നണി

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ ജനവിധി മുസ്ലിംലീഗ്‌ ആര്‍എസ്‌എസ്‌ കൂട്ടുകെട്ട്‌ അട്ടിമറിച്ചെന്ന്‌ എല്‍ഡിഎഫ്‌ ജനകീയ വികസന മുന്നണി. നഗരസഭയില്‍ ഇപ്പോള്‍ ലഭിച്ച സീറ്റുപോലും ബിജെപിയുമായി കൂട്ടുകെട്ടുണ്ടാകിയതുകൊണ്ട്‌ ലഭിച്ചതാണെന്നും ഇവര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലില്‍ പറയുന്നു. മുസ്ലിംലീഗ്‌ ജയിച്ച ചിറമംഗലം, കരിങ്കല്ലത്താണി ഒന്നാം ഡിവിഷന്‍, ആവില്‍ ബീച്ച്‌ എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ വ്യാപകമായി യുഡിഎഫ്‌ പക്ഷത്തേക്ക്‌ ചോര്‍ന്നെന്നും തിരിച്ച്‌ ബിജെപി ജയിച്ച 4, 25 ഡിവിഷനുകളില്‍ ലീഗ്‌ വോട്ടുകള്‍ മറിച്ചു നല്‍കിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ചെയര്‍പേഴ്‌സണ്‍, വൈസ്‌ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കാതിരിക്കാന്‍ ലീഗിനുമേല്‍ ആര്‍എസ്‌എസ്‌ ഇടപെടലുകള്‍ ഉണ്ടായെന്നും പത്രകുറിപ്പില്‍ ആരോപിക്കുന്നു. മുന്‍സിപ്പാലിറ്റിയിലെ ശക്തമായ പ്രതപക്ഷമായി എല്‍ഡിഎഫ്‌ ജനകീയമുന്നണി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുമെന്ന്‌ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.