ഇന്ദുലേഖ നോവലിന്റെ ശതോത്തര രജത ജൂബിലിയാഘോഷം 30ന്‌ തുടങ്ങും

26_indulekha_1307361640മലപ്പുറം: ലക്ഷണമൊത്ത ആദ്യ മലയാളനോവല്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഒ. ചന്തുമേനോന്റെ ഇന്ദുലേഖ നോവലിന്റെ ശതോത്തര രജത ജൂബിലിയാഘോഷം വിപുലമായ പരിപാടികളോടെ ഡിസമ്പര്‍ 30 മുതല്‍ ജനുവരി 5 വരെ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളജില്‍ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരപ്പനങ്ങാടിയിലെ കോടതയില്‍ മുന്‍സിഫ്‌ ആയി ജോലി ചെയ്യുമ്പോഴാണ്‌ ഒ. ചന്തുമേനോന്‍ ഇന്ദുലേഖ രചിച്ചത്‌. 1889 ഡിസമ്പര്‍ 9 ന്‌ സ്‌പെക്‌ടേടര്‍ അച്ചൂകൂടം ആണ്‌ ആദ്യമായി പ്രസിദ്ധീകരിച്ചത്‌. പിന്നീട്‌ പലഘട്ടങ്ങളിലായി പുസ്‌തകമിറങ്ങി. എന്നിട്ടും കൃതിക്ക്‌ ആവശ്യക്കാരേറെയായിരുന്നു. പരപ്പനങ്ങാടി മുന്‍സിഫ്‌ ആയി ജോലി നോക്കുമ്പോള്‍ അദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്നതും പരപ്പനങ്ങാടിയിലായിരുന്നു. സാഹിത്യ ചരിത്രത്തില്‍ അതുല്യ സ്ഥാനമാണ്‌ ഇന്ദുലേഖക്കും പരപ്പനങ്ങാടിക്കുമുള്ളത്‌. ഇതര ഭാഷകളിലേക്ക്‌ ഈ നോവല്‍ പല കുറി മൊഴിമാറ്റം നടത്തിയിട്ടുണ്ട്‌.

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌. സഹകരണ വകുപ്പ്‌. കേരള സാഹിത്യ അക്കാദമി. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളജ്‌ തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ്‌ ആഘോഷം സംഘടിപ്പിക്കുന്നത്‌. 30ന്‌ കാലത്ത്‌ 9.30ന്‌ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ എ അഹമ്മദ്‌കുട്ടി പതാകയുയര്‍ത്തും. ആഘോഷം ഇടി മുഹമ്മദ്‌ ബഷീര്‍ എംപിയും എക്‌സിബിഷനും പുസ്‌തകമേളയും എംകെ രാഘവന്‍ എംപിയും ഉദ്‌ഘാടനം ചെയ്യും. ഡോക്യുമെന്ററി ഡോ എംഎന്‍ കാരശേരി പുറത്തിറക്കും. അഡ്വ കെകെ സൈതലവി അധ്യക്ഷത വഹിക്കും. വൈകു 7.15ന്‌ ഒറ്റയാള്‍ നാടകം അരങ്ങേറും. 31ന്‌ കാലത്ത്‌ 9 മണിക്ക്‌ കോളജ്‌ ആര്‍സ്‌ ഫെസ്റ്റ്‌ സ്‌പെക്‌ട്രം പരിപാടികള്‍ നടക്കും. മൈലാഞ്ചി ഫെയിം സനൂഫ മുഖ്യാതിഥിയായിരിക്കും. ജനുവരി 1ന്‌ 9.30ന്‌ നിയമ സെമിനാര്‍ ജസ്റ്റീസ്‌ പി ഉബൈദ്‌ ഉദ്‌ഘാടനം ചെയ്യും. അഡ്വ കെഎന്‍എ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും അഡ്വ ആസിഫലി. അഡ്വ സുഭാഷ്‌ ചന്ദ്‌. അഡ്വ ടി രാമന്‍കുട്ടി അഡ്വ കെപി സൈതലവി. വിഷയങ്ങള്‍ അവതരിപ്പിക്കും. 6 മണിക്ക്‌ സാംസ്‌കാരിക സായാഹ്നം പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി ഡോ എംകെ മുനീര്‍ ഉദ്‌ഘാടനം ചെയ്യും. അബ്‌ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ അധ്യക്ഷത വഹിക്കും. പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ പിടി പ്രകാശന്‍ മുഖ്യാതിഥിയായിരിക്കും. വി അബ്‌ദുല്‍ നാസര്‍ സമ്മാനദാനം നടത്തും. 7 മണിക്ക്‌ കലാനിശ അരങ്ങേറും. 2ന്‌ വെള്ളിയാഴ്‌ച്ച 2.30നു വിദ്യാഭ്യാസ സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്യും. കാലിക്കറ്റ്‌ വിസി എം അബ്‌ദുസലാം അധ്യക്ഷത വഹിക്കും. പിഎ റഷീദ്‌, പി ശ്രീരാമകൃഷ്‌ണന്‍ എംഎല്‍എ. അഡ്വ പിഎസ്‌ ശ്രീധരന്‍ പിള്ള. പ്രൊഫ ഇപി മുഹമ്മദലി. സിപി സൈതലവി വിഷയം അവതരിപ്പിക്കും. 6.30ന്‌ സാസ്‌കാരിക സായാഹ്നം ജില്ലാ ജഡ്‌ജി കെ ബൈജുനാഥ്‌ ഉദ്‌ഘാടനം ചെയ്യും. ഡിടിപിസി സെക്രട്ടറി ഉമര്‍കോയ അധ്യക്ഷത വഹിക്കും. 7 മണിക്ക്‌ ടൂറിസം വകുപ്പിന്റെ കീഴില്‍ രഹ്‌ന ആന്റ്‌ പാര്‍ട്ടിയുടെ ഇശല്‍ നൈറ്റ്‌ നടക്കും. 3ന്‌ 3 മണിക്ക്‌ സ്റ്റുഡന്‍സ്‌ മീറ്റ്‌ നടക്കും. 4ന്‌ കാലത്ത്‌ 9.30ന്‌ എഴുത്തുകാരുടെ സംഗമം പട്ടിക ജാതി വകുപ്പ്‌ മന്ത്രി എപി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. കെപി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. കെകുട്ടി അഹമ്മദ്‌കുട്ടി അധ്യക്ഷത വഹിക്കും. ഡോ എം ഗംഗാധരന്‍, റഷീദ്‌ പരപ്പനങ്ങാടി എന്നിവരെ ആദരിക്കും. വിബി വള്ളിക്കുന്ന്‌, സുകുമാര്‍ കക്കാട്‌. രാവണ പ്രഭു. സിപി വത്സന്‍ പ്രസംഗിക്കും. 12 മണിക്ക്‌ അലുംനി മീറ്റ്‌ നടക്കും. അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. 6.30നു മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ദൃശ്യാവിഷ്‌കാരത്തോടെ പഴയ കാല മലയാള സിനിമകളിലെ മാപ്പിള ഗാനവതരണം നടക്കും,5ന്‌ കാലത്ത്‌ 9.30ന്‌ കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സാഹിത്യ സെമിനാര്‍ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സ്‌ലര്‍ കെ ജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ഡോ എംഎം ബഷീര്‍. മുഖ്യപ്രഭാഷണം നടത്തും. ഡോ എം ഗംഗാധരന്‍. അക്‌ബര്‍കക്കട്ടില്‍. പി സുരേന്ദ്രന്‍. ഡോ രോഷ്‌നി സ്വപ്‌ന. പി ആര്‍ നാഥ്‌. പികെ പാറക്കടവ്‌ പ്രഭാഷണങ്ങള്‍ നടത്തും. 2.30നു സാംസ്‌കാരിക ഘോഷ യാത്ര നടക്കും. ബിഇഎം സ്‌കൂള്‍ പരിസരത്തു നിന്നു തുടങ്ങും. 4 മണിക്ക്‌ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്ബ്‌ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെസി ജോസഫ്‌ മുഖ്യാതിഥിയായിരിക്കും. എംപി അബ്‌ദുസമദ്‌ സമദാനി, സുഹ്‌റ മമ്പാട്‌. അക്‌ബര്‍ കക്കട്ടില്‍. സീനത്ത്‌ ആലിബാപ്പു പ്രസംഗിക്കും. 6 മണിക്ക്‌ സിതാര ഗസല്‍ കച്ചേരി അവതരിപ്പിക്കും. എല്ലാ ദിവസവും എക്‌സിബഷനും പുസ്‌തകമേളയും രാവിലെ 9 മണി മുതല്‍ 8 മണി വരെയുണ്ടായിരിക്കും. ആഘോഷഭാഗമായി സുവനീര്‍ പുറത്തിറക്കും. വിവിധ സാഹിത്യ മത്സരങ്ങള്‍ ഇതിനകം നടത്തി.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ അഡ്വ കെകെ സൈതലവി. റഷീദ്‌ പരപ്പനങ്ങാടി. സി അബ്‌ദുറിഹിമാന്‍കട്ടി, ഇഖ്‌ബാല്‍ കല്ലുങ്ങല്‍. ഡോ വിപി ഹാറൂണ്‍ റഷീദ്‌ പങ്കെടുത്തു.