പരപ്പനങ്ങാടിയില്‍ ഒരു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

parappananangdiപരപ്പനങ്ങാടി: ഒരുകിലോ എഴുപതു ഗ്രാം കഞ്ചാവുമായി തിരൂര്‍ സ്വദേശി പിടിയിലായി. പൊള്ളാച്ചിയില്‍ നിന്ന്‌ പരപ്പനങ്ങാടിയില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി പാണ്ടികശാല താഴത്തങ്ങാടി കെ പി അഷറഫ്‌(44)ആണ്‌ പിടിയിലായത്‌. ഇയാളെ കഞ്ചാവുമായി പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ വെച്ചാണ്‌ ഏക്‌സൈസ്‌ സംഘം പിടികൂടിയത്‌.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരം, സ്‌കൂള്‍ പരിസരം എന്നിവ കേന്ദ്രീകരിച്ചാണ്‌ വില്‍പ്പന നടത്തുന്ന കഞ്ചാവ്‌ വില്‍പ്പനക്കാര്‍ക്ക്‌ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണിത്‌. പൊള്ളാച്ചിയില്‍ 7000 രൂപ വിലയുള്ള കഞ്ചാവ്‌ ഇവിടെ 16,000 രൂപയ്‌ക്കാണ്‌ മറിച്ചു വില്‍പ്പന നടത്തുന്നതെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം പിടികൂടിയ മുന്നൂറ്‌ ഗ്രാം കഞ്ചാവിനെ കുറിച്ച്‌ അന്വേഷണം നടത്തിവരവെയാണ്‌ കഞ്ചാവ്‌ വില്‍പ്പനക്കാരന്‍ പിടിയിലായത്‌.

എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ എം. കൃഷ്‌ണകുമാര്‍, പ്രവന്റീവ്‌ ഓഫീസര്‍ പ്രദീപ്‌കൂമാര്‍, ഓഫീസര്‍മാരായ എ.കെ പ്രകാശന്‍, രാകേഷ്‌, ഷിജിത്ത്‌, മുരളീധരന്‍, കണ്ണന്‍, ജയകൃഷ്‌ണന്‍ എന്നിവരാണ്‌ പരിശോധ സംഘത്തിലുണ്ടായിരുന്നത്‌. പ്രതിയെ വടകര നാര്‍ക്കോട്ടിക്‌ കോടതിയില്‍ ഹാജരാക്കി.