പരപ്പനങ്ങാടിയില്‍ സിപിഎം പൊതുയോഗസ്ഥലത്തെ അക്രമം;ജനാധിപത്യ കൂട്ടായ്‌മ പ്രതിഷേധിച്ചു

Story dated:Friday December 25th, 2015,12 38:pm
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടി: ചെറമംഗലം കളരിക്കല്‍ മൂലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗംമായിരുന്ന തയ്യില്‍ നാരായണന്റെ അനുസ്‌മരണ സമ്മേളനത്തിനുനേരെ ആര്‍എസ്‌എസ്‌ നടത്തിയ ആക്രമത്തില്‍ പരപ്പനങ്ങാടിയിലെ ജനാധിപത്യ കൂട്ടായമ പ്രിതിഷേധിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ യോഗം പോലീസിനോട്‌ ആവശ്യപ്പെട്ടു. ഡിസംബര്‍ 27 ന്‌ 10 മണിക്ക്‌ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ സര്‍വകക്ഷിയോഗം ചേരാനും തീരുമാനിച്ചു.

ജനാധിപത്യ കൂട്ടായ്‌മാ യോഗത്തില്‍ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ എച്ച്‌ ഹനീഫ അധ്യക്ഷനായി. അലി തെക്കേപ്പാട്ട്‌, ടി. കാര്‍ത്തികേയന്‍, പി.ഒ സലാം, ഗിരീഷ്‌ തോട്ടത്തില്‍, പി എ ലത്തീഫ്‌, കെ പി ഷാജഹാന്‍,സക്കീര്‍ പരപ്പനങ്ങാടി, പി.ഖാദര്‍, വിജയകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. എ ജയപ്രകാശ്‌ സ്വാഗതവും പാലക്കണ്ടി വേലായുധന്‍ നന്ദിയും പറഞ്ഞു.