പരപ്പനങ്ങാടി കോ ഓപറേറ്റീവ്‌ കോളേജില്‍ ഫഹദ്‌ അനുസ്‌മരണം നടത്തി

പരപ്പനങ്ങാടി : കഴിഞ്ഞ മാസം ബൈക്ക്‌ ആക്‌സിഡന്റില്‍ മരണപ്പെട്ട പരപ്പനങ്ങാടി കോ ഓപറേറ്റീവ്‌ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ഫഹദ്‌ അനുസ്‌മരണം കോളേജില്‍ നടന്നു.
തുടര്‍ന്ന്‌ ‘റോഡപകടങ്ങള്‍’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തി. തിരൂരങ്ങാടി എംവിഐ സുബൈര്‍ ്‌, എഎംവിഐ മുഹമ്മദ്‌ ഷഫീഖ്‌ എന്നിവര്‍ ക്ലാസെടുത്തു.

ചടങ്ങില്‍ നിയാസുദ്ദീന്‍ കെ എം, ആസിഫ്‌ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ പ്രൊഫ.മുഹമ്മദ്‌, അധ്യാപകരായ സുരേന്ദ്രന്‍, അമൃതവല്ലി ജ്യോതിഷ്‌ എന്നിവര്‍ സംസാരിച്ചു സിജിത്ത്‌ നന്ദി രേഖപ്പെടുത്തി