വിദ്യാര്‍ത്ഥികള്‍ക്ക്‌ പലിശരഹിത സൈക്കള്‍ വായ്‌പ പദ്ധതിയുമായി പരപ്പനങ്ങാടി സഹകരണബാങ്ക്‌

2015-07-24 16.48.55പരപ്പനങ്ങാടി: യാത്ര ക്ലേശമനഭവിക്കുന്ന പരപ്പനങ്ങാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ ആശ്വാസകരമാകുന്ന പലിശരഹിത സൈക്കിള്‍ വായ്‌പ പദ്ധതിയുമായി പരപ്പനങ്ങാടി സര്‍വ്വീസ്‌ സഹകരണബാങ്ക്‌ രംഗത്ത്‌. ഈ പദ്ധതിയുടെ ഉദ്‌ഘാടനം ശനിയാഴ്‌ച വൈകീട്ട്‌ നാലുമണിക്ക്‌ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ നിര്‍വ്വഹിക്കും. പരപ്പനങ്ങാടി ടോള്‍ബുത്ത്‌ പരിസരത്ത്‌ വെച്ചാണ്‌ ചടങ്ങുകള്‍ നടക്കുന്നത്‌.
വളരെ ചെറിയ തുക തിരച്ചവടവായി നല്‍കുന്ന ദീര്‍ഘകാല വായ്‌പകളാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുവദിക്കുക. പരപ്പനങ്ങാടി പഞ്ചായത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ്‌ ഈ പദ്ധതി.

വാര്‍ത്താ സമ്മേളനത്തില്‍ എംഎകെ തങ്ങള്‍, അഡ്വ ഹനീഫ, എവി സദാശിവന്‍, ഹംസ, ആര്‍ സെയ്‌തലവി എന്നിവര്‍ പങ്കെടുത്തു.