Section

malabari-logo-mobile

വേലിയറ്റത്തില്‍ പറമ്പുകളിലേക്ക് കടല്‍വെള്ളം കയറിയത് കേരകര്‍ഷകര്‍ക്ക് അനുഗ്രഹമായി

HIGHLIGHTS : പരപ്പനങ്ങാടി:ഇന്നലെ കനത്ത വേലിയേറ്റത്തെ തുടര്‍ന്ന്‍ തോടുകള്‍ വഴി കടല്‍ വെള്ളം  പറമ്പുകളിലെക്ക് കയറിയത് നാളികേര കര്‍ഷകര്‍ക്ക് അനുഗ്രഹമായി. കുളങ്ങളും...

പരപ്പനങ്ങാടി:ഇന്നലെ കനത്ത വേലിയേറ്റത്തെ തുടര്‍ന്ന്‍ തോടുകള്‍ വഴി കടല്‍ വെള്ളം  പറമ്പുകളിലെക്ക് കയറിയത് നാളികേര കര്‍ഷകര്‍ക്ക് അനുഗ്രഹമായി. കുളങ്ങളും തോടുകളും കടുത്ത വേനലില്‍ വറ്റി വരണ്ടതു കാരണം തെങ്ങുകള്‍ക്ക് നനക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു.
നനയ്ക്കാന്‍ വെള്ളമില്ലാതായതോടെ തെങ്ങിന്‍റെ തല ഒടിഞ്ഞു വീഴുകയും മെച്ചിലും തേങ്ങയും കൊഴിഞ്ഞു വീഴുകയായിരുന്നു.

ഈ അവസ്ഥയ്ക്കിടയിലാണ്‌ ചിലവുകൂടാതെ തെങ്ങിന്‍ തടത്തിലേക്കു കടല്‍വെള്ളം ഒഴുകിയെത്തിയത്. ഉപ്പുകലര്‍ന്ന വെള്ളം തെങ്ങിന് നല്ല വളമാണ്. തോടുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നത് കാരണം കിണറുകളിലെ ജലനിരപ്പ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. എന്നാല്‍ പല കിണറുകളിലെ വെള്ളത്തിനും ഉപ്പുരസം ഉള്ളതിനാല്‍ കുടിവെള്ളം വെള്ളത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയും ഉണ്ടായി.

sameeksha-malabarinews

അതെസമയം ടൌണിലെ ഓടകള്‍ വഴി കടലിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ മുറിതോടില്‍ അടിഞ്ഞുകൂടികിടന്നതും വിനയായി. കടല്‍ വെള്ളം മാലിന്യത്തില്‍ കലര്‍ന്നൊഴുകിയത്‌
തോടിന്‍റെ ഓരത്തുള്ള താമസക്കാര്‍ക്ക് ദുരിതമാവുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!