പരപ്പനങ്ങാടി സര്‍വീസ് ബാങ്ക് ഹോളിഡെ ബ്രാഞ്ച് സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

പരപ്പനങ്ങാടി: പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഏഴാമത്തെ ശാഖയായ ഹോളിഡെ ബ്രാഞ്ച് ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.

വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ബാങ്ക് പ്രവര്‍ത്തിക്കുമെന്നും ഓണം,വിഷു ,പെരുന്നാള്‍,ക്രിസ്തുമസ്,ഞായര്‍  തുടങ്ങിയ ദിസങ്ങളിലെല്ലാം ബാങ്കിന് പ്രവര്‍ത്തി ദിനമായിരിക്കുമെന്നും ഭാരവാഹകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂറ്റി അഞ്ച് കാന്‍സര്‍ രോഗികള്‍ക്ക് 10,000രൂപവീധം ചികിത്സാസഹായം ചെയ്യുകയും.23 കിഡ്നി രോഗികള്‍ക്ക് പ്രതിമാസം 1000 രൂപവീതം ധനസഹായവും നല്‍കിവരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

പി.കെ.അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി.മുഖ്യാതിഥിയായിരിക്കും. കു ടുംബശ്രീ വായപാവിതരണം രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭാധ്യക്ഷ ജമീല ടീച്ചറും,സേഫ്ഡെപോസിറ്റ്ലോക്കര്‍ ഉദ്ഘാടനം പാലക്കണ്ടി വേലായുധനും നിര്‍വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍  പ്രസിഡണ്ട് എ.കുട്ടിക്കമ്മു,സെക്രട്ടറി
എ.പി.ഹംസ,വൈസ്പ്രസിഡന്റ് ആര്‍.സൈതലവി, സി.പി.അബ്ദുറഹിമാന്‍,പി.പി.മുഹമ്മദ്‌അലി തുടങ്ങിയവര്‍
പങ്കെടുത്തു.

 

Related Articles