പരപ്പനങ്ങാടിയില്‍ ബസും ട്രിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: തിരൂരില്‍ നിന്നും ചാലിയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. അയപ്പന്‍കാവിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ബസ് യാത്രക്കാരായ മാങ്കാവ് സ്വദേശി ബേബി (55), താനൂര്‍ ഒട്ടുപുറം സ്വദേശികളായ ഫനാസ് (11), ഹംസത്ത് (35), ഹാഫിസ് (8) എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.