പരപ്പനങ്ങാടിയില്‍ കരഭാഗത്ത്‌ കപ്പല്‍ ഒഴുകി നടന്നത്‌ ആശങ്കപരത്തി

parappananangadi beachപരപ്പനങ്ങാടി: കടലിലെ കപ്പല്‍യാത്രചാനലില്‍ നിന്ന്‌ തെന്നിമാറി ചരക്കുകപ്പല്‍ സഞ്ചരിച്ചത്‌ പരിഭ്രാന്തി പരത്തി. ഇന്നലെ പകല്‍ ഒമ്പതുമണിയോടെയാണ്‌ അജ്ഞാതകപ്പല്‍ പരപ്പനങ്ങാടി കടപ്പുറത്ത്‌ കരലക്ഷ്യമാക്കി നീങ്ങിയത്‌. പ്രക്ഷുബ്ധമായ കടലില്‍ കപ്പല്‍ നിയന്ത്രണം വിട്ട്‌ ആടിഉലയുന്ന തരത്തിലായിരുന്നു. ഒരുമണിക്കൂറിന്‌ ശേഷം കപ്പല്‍ പുറം കടലില്‍ അപ്രത്യക്ഷമാവുകയും ചെയ്‌തു. തീരദേശ ജാഗ്രതാ സമിതി അംഗം ചേക്കാലി അബ്ദുറസാഖ്‌ തീരസംരക്ഷണ സേനയേയും പോര്‍ട്ട്‌ അധികൃതരെയം വിവരം ധരിപ്പിച്ചു.

മംഗലാപുരത്തു നിന്ന്‌ കൊച്ചിയിലേക്ക്‌ പോവുകയായിരുന്ന കിംഗ്‌ പ്രൈഡ്‌ എന്ന ചരക്ക്‌ കപ്പലായിരുന്നു നിയന്ത്രണം വിട്ട്‌ കരഭാഗത്തേക്ക്‌ നീങ്ങിയതെന്ന്‌ ബേപ്പൂര്‍ സകോസ്‌റ്റ്‌ഗാര്‍ഡ്‌ സി ഐ അനില്‍കുമാര്‍ പറഞ്ഞു. ക്‌പപലില്‍ അടുക്കിവെച്ച ചരക്കുകള്‍ കടല്‍ക്ഷോഭത്തില്‍ കെട്ടഴിഞ്ഞത്‌ ശരിപ്പെടുത്താന്‍ നിര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ അടിയൊഴുക്കില്‍ കപ്പല്‍ ഗതിമാറി ഒഴുകുകയായിരുന്നു. എന്നാല്‍ കപ്പല്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നതായും അനില്‍കുമാര്‍ പറഞ്ഞു.