പരപ്പനങ്ങാടിയില്‍ കാറിനു പിറകില്‍ ഓട്ടോയിടിച്ച്‌ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌

parappanannagdi accident copyപരപ്പനങ്ങാടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു പിറകില്‍ ഓട്ടോ ഇടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ സാരമായി പരിക്കേറ്റു. പരിക്കേറ്റ കോഴിക്കോട്‌ കോമ്മേരി സ്വദേശി രഞ്‌ജിത്ത്‌ കുമാര്‍(39) നെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

തിരൂരിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് ഇന്നോവ കാറിന്റെ പിറകിലിടിക്കുകയായിരുന്നു. സ്കൂളിനടുത്തുള്ള ബന്ധുവീട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശിയുടെ താണ് കാർ. ഇടിയിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിന്റെ പിൻഭാഗവും തകർന്നിട്ടുണ്ട്. ഇന്നലെ(ചൊവ്വ ) രാവിലെ പതിനൊന്നരക്കാണ്അപകടം സംഭവിച്ചത്‌

ഓടി കൂടിയ നാട്ടുകാർ ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി..