പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം ;2 പേരുടെ നില അതീവ ഗുരുതരം

ബൈക്ക് യാത്രക്കാരന്‍ മരിച്ചത് ഫയര്‍ഞ്ചിന് തട്ടി

parappanagadi accident 3 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി ചെറമംഗലം പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ മുകളിലൂടെ ഫയര്‍എഞ്ചിന്‍ കയറിയിറങ്ങി. 1 മരണം. ബിപിഅങ്ങാടി സ്വദേശി നുറുക്ക് പറമ്പില്‍ കാസിമിന്റെ മകന്‍ ജാബിര്‍(24) ആണ് മരിച്ചത്. 2പേരുടെ നില അതീവ ഗുരുതരം. കൊടക്കാട് തീപിടുത്തമുണ്ടായത് അണയ്ക്കാനായി പോകുന്ന തിരൂര്‍ ഫയര്‍ ആന്റ് റസ്‌ക്യുയൂണിറ്റിന്റെ ഫയര്‍ എഞ്ചിനിലാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

parappannagadi accident 2 copy

പകല്‍ 3.15 ഓടെയാണ് അപകടമുണ്ടായത്. അപകടസ്ഥലത്തെ വളവും മഴയും അപകടകാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

parappananagdi accident 1 copy