പരപ്പനങ്ങാടിയില്‍ നെടുവ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു

unnamed (3)പരപ്പനങ്ങാടി: ഇന്ന് രാവിലെ ചെട്ടിപ്പടി കൊടപ്പാളി ഭാഗത്ത് മധ്യവയസ്‌ക്കനെ ട്രെയില്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അരങ്ങില്‍ ഗോവിന്ദന്റെ മകന്‍ മോഹനന്‍ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.40 ഓടെ ചെന്നൈ മെയില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ തുണിക്കച്ചവടം നടത്തുകയായിരുന്നു മോഹനന്‍. ഭാര്യ ശാന്ത. മകന്‍: സജിന്‍. മകള്‍: സന്ധ്യ.