വാഹനാപകടത്തില്‍ പരിക്കേറ്റ ബാലനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ പോലീസ്‌ ബൈക്ക്‌ പിടികൂടിയെന്ന്‌

Untitled-1 copyപരപ്പനങ്ങാടി: സൈക്കിള്‍ ഓടിക്കുന്നതിനിടെ അഴുക്കുചാലിലേക്ക്‌ തെറിച്ച്‌ വീണ്‌ പരിക്കേറ്റ ബാലനെ ആശുപത്രിയിലെത്തിച്ച ബൈക്ക്‌ യാത്രികന്‍ പൊല്ലാപിലായി.

ചാപ്പപടി കടപ്പുറത്ത്‌വെച്ച്‌ 12 കാരന്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെ തൊട്ടടുത്ത അഴുക്ക്‌ ചാലിനടുത്തെ കരിങ്കല്‍കൂനയിലേക്ക്‌ തെറിച്ച്‌ വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ബാലനെയും കൊണ്ട്‌ ബൈക്ക്‌ യാത്രികനായ ശിഹാബും പൊതുപ്രവര്‍ത്തകനായ ആസിഫും ചേര്‍ന്ന്‌ ബൈക്കില്‍ ആശുപത്രിയിലേക്ക്‌ പോകുന്നതിനിടെ പോലീസ്‌ തടഞ്ഞുനിര്‍ത്തി പിഴചുമത്തുകായയിരുന്നു. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌. ബൈക്കില്‍ മൂന്ന്‌ പേര്‍ യാത്രചെയ്‌തതിന്റെ പേരിലാണ്‌ പോലീസ്‌ നിയമ നടപടി സ്വീകരിച്ചത്‌. അതെസമയം ആമ്പുലന്‍സോ മറ്റു വാഹനങ്ങളോ കിട്ടാന്‍ സാഹചര്യമില്ലാത്ത ഘട്ടത്തില്‍ ചോരവാര്‍ന്ന ബാലനെ ആശുപത്രിയിലെത്തിക്കവെ വാഹനം തടഞ്ഞു നിര്‍ത്തി പിഴചുമത്തിയ പോലീസ്‌ നടപടി അങ്ങേയറ്റം പൈശാചികവും മാനുഷിക വിരുദ്ധവുമാണെന്ന്‌ സിപിഎം ചാപ്പപടി ബ്രാഞ്ച്‌ സെക്രട്ടറി മുഹമ്മദ്‌ബാവ പറഞ്ഞു.