പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി;രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

Untitled-1 copyപരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെതിരെ കേസെടുത്തു. പതിനഞ്ചുവയസുകാരിയായ 9 ാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ പീഡനത്തിനിരയായത്‌. കോഴിക്കോട്‌ തിരുവമ്പാടി സ്വദേശി മേത്തപറമ്പില്‍ ബാലകൃഷ്‌ണനെതിരെയാണ്‌ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്‌. പാലത്തിങ്ങലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍്‌ പെണ്‍കുട്ടിയും മാതവും്‌ ഇയാള്‍ക്കൊപ്പം താമസിച്ചുവരികയാണ്‌.

സ്‌കൂള്‍ സ്‌ക്രീനിംങ്ങ്‌ ടെസ്റ്റ്‌ എന്ന പേരില്‍ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജുവനൈല്‍ ഹോമിന്റെ കീഴില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പാരിതയിലാണ്‌ 9 ാം ക്ലാസുകാരിയായ പെണ്‍കുട്ടി തന്റെ മാതാവിന്റെ കാമുകനില്‍ നിന്ന്‌ ഒന്നിലധികം തവണ പീഡനത്തിനിരയായതായി പാരാതിപ്പെട്ടത്‌. ഇതെ തുടര്‍ന്ന്‌ മലപ്പുറത്തുനിന്നെത്തിയ ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ബാലകൃഷ്‌ണനെതിരെ പരാതിപ്പെട്ടത്‌.

ഇയാള്‍ പോലീസ്‌ കസ്‌റ്റഡിയിലാണെന്നാണ്‌ സൂചന. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ്‌ പ്രകാരവും, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്‌. കുട്ടിയുടെ പരാതിയെ തുടര്‍ന്ന്‌ ഇന്നലെ മലപ്പുറത്തുനിന്ന്‌ സ്ഥലത്തെത്തിയ സംഘം കുട്ടിയുടെ മൊഴിയെടുത്തു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായാണ്‌ പോലീസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.