പഞ്ചായത്തംഗം വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ കേസ്‌

Untitled-1 copyപരപ്പനങ്ങാടി: വിവാഹ വാഗ്‌ദാനം നല്‍കി പണം കടം വാങ്ങി പഞ്ചായത്തംഗം വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തു. പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ്‌ കേസ്‌. ഇവര്‍ വിവാഹമോചിതയും രണ്ട്‌ കുട്ടികളുടെ മാതാവുമാണ്‌. യുവതി മലപ്പുറം ജില്ലാ പോലീസ്‌ ചീഫിനാണ്‌ പരാതിനല്‍കിയത്‌. തുടര്‍ന്ന്‌ താനൂര്‍ സിഐയുടെ നിര്‍ദേശപ്രകാരം പഞ്ചായത്തംഗത്തിനെതിരെ കേസെടുക്കുകയായിരുന്നു. 1,10000 രൂപ കടമായി വാങ്ങിയതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.