പരപ്പനങ്ങാടിയിലെ ഓടകളിലേക്ക്‌ മാലിന്യമൊഴുക്കുന്നവരെ കണ്ടെത്താന്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെ പരിശോധന

Story dated:Thursday February 4th, 2016,11 13:am
sameeksha sameeksha

parappanangadi 1പരപ്പനങ്ങാടി: പരപ്പനങ്ങാടിയെ പൂര്‍ണമായും മാലിന്യ മുതമാക്കുക എന്ന ലക്ഷവുമായി പരപ്പനങ്ങാടി നഗരസഭ കൗണ്‍ിസിലര്‍മാര്‍ രംഗത്ത്‌. ഇതിന്റെ ആദ്യ പടിയായി നഗരത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനും അതുവഴി വര്‍ദ്ധിച്ചുവരുന്ന കൊതുകു ശല്യം ഒഴിവാക്കുകയും നഗരത്തിന്റെ ദുര്‍ഗന്ധം ഒഴിവാക്കുകയുമാണ്‌ ലക്ഷ്യം. ഓടകളിലേക്ക്‌ മലിന ജലം ഒഴിക്കിവിടുന്ന കച്ചവടസ്ഥാപനങ്ങളെ കണ്ടെത്തി അവര്‍ക്ക്‌ നോട്ടീസ്‌ നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സാനിറ്ററി ഇന്‍സ്‌പെക്ടര്‍ റഷീദിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നു വരുന്നത്‌.

സാനിറ്ററി ഇന്‍സ്‌പെക്ടര്‍ക്കൊപ്പം നഗരസഭ ഉപാധ്യക്ഷന്‍ എച്ച്‌ ഹനീഫ, കൗണ്‍സിലര്‍മാരായ സീനത്ത്‌ ആലിബാപ്പു, അഷറഫ്‌ ശിഫ, ദേവന്‍ ആലുങ്ങല്‍, കടവത്ത്‌ സെയ്‌തലവി, ബുഷ്‌റ ഹാറൂണ്‍, റസിയ സലാം എന്നിവരെത്തിയത്‌ വ്യത്യസ്‌ത അനുഭവമായി.

ജനങ്ങളില്‍ നിന്ന്‌ കൗണ്‍സിലിന്‌ ലഭിച്ച പരാതിയെ തുടര്‍ന്നാണ്‌ നടപടി.