മലബാറിന്യൂസ്‌ ഓഫീസിന്‌ നേരെ ആക്രമണം; പ്രസ്‌ഫോറം പ്രതിഷേധിച്ചു

malabarinewsപരപ്പനങ്ങാടി: മലബാറിന്യൂസിന്റെ പരപ്പനങ്ങാടി ഓഫീസിന്റെ സൈന്‍ബോര്‍ഡ്‌ നശിപ്പിച്ച സംഭവത്തില്‍ പരപ്പനങ്ങാടി പ്രസ്സ്‌ ഫോറം പ്രതിഷേധിച്ചു. പ്രിസിഡന്റ്‌ എ. അഹമ്മദുണ്ണി അധ്യക്ഷതവഹിച്ചു. പ്രവീണ്‍ തോട്ടത്തില്‍, സ്‌മിത അത്തോളി, സി.പി വത്സന്‍, ഹംസ കടവത്ത്‌, ബാലന്‍ വള്ളിക്കുന്ന്‌, കുഞ്ഞിമോന്‍ പള്ളികണ്ടി, പി വി ഇഖ്‌ബാല്‍, ഹമീദ്‌ പി, കെ ബാലന്‍മാസ്റ്റര്‍, പ്രശാന്ത്‌ കുമാര്‍, എം പി മുഹമദ്‌, പി. പി നൗഷാദ്‌ എന്നിവര്‍ സംസാരിച്ചു.

തിങ്കളാഴ്‌ച രാവിലെയാണ്‌ പരപ്പനങ്ങാടി എസിസി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്‌ മുന്‍പിലുള്ള പ്രധാന ബോര്‍ഡ്‌ ബ്ലേഡ്‌ ഉപയോഗിച്ച്‌ കീറി കനശിപ്പിച്ച നിലിയില്‍ കണ്ടെത്തിയത്‌.

പരപ്പനങ്ങാടി എസ്‌ ഐ ഇ.ജയന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെപറ്റി അന്വേഷണം ആരംഭിച്ചു.