പരപ്പനങ്ങാടിയില്‍ 48 കുപ്പി ഗോവന്‍ മദ്യം പിടികൂടി.

S5031150പരപ്പനങ്ങാടി: മലപ്പുറം ജില്ലയില്‍ വിതരണത്തിനായി കൊണ്ടുവന്ന 48 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മദ്യം പരപ്പനങ്ങാടിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. നിസാമുദീന്‍ എറണാകുളം മംഗളാ എക്‌സ്പ്രസ്സില്‍ ഇന്ന് രാവിലെ 8.30 ന് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്തിറക്കിയ മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി ബിജു(35)വിനെ പരപ്പനങ്ങാടി എക്‌സൈസ് അറസ്റ്റുചെയ്തു.

750 എംഎല്‍ കുപ്പികളിലായി 36 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇയാള്‍ ഗോവന്‍ മദ്യം കേരളത്തിലേക്ക് കടത്തുന്ന സ്ഥിരം കാരിയര്‍ ആണെന്നാണ് സൂചന. പ്രതിയെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ക്രിസ്തുമസ്സ്, ന്യൂഇയര്‍ ആഘോഷസമയത്ത് തീവണ്ടികളില്‍ പരിശോധന കര്‍ശമാകുമെന്നതിനാല്‍ മുന്നെതന്നെ വലിയ തോതില്‍ മദ്യം കടത്തി സ്‌റ്റോക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ മദ്യക്കടത്ത് ലോബി തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കൊങ്കണ്‍ വഴി കടന്നു വരുന്ന പ്രതിവാര തീവണ്ടികളെയാണ്. കൂടുതല്‍ സ്റ്റോപ്പുകളില്ലാത്തതും പരിശോധന കുറവുമായതിനാല്‍ ഈ വണ്ടികളെ തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.