പരപ്പനങ്ങാടിയില്‍ തീപിടുത്തം; നിരവധി മരങ്ങള്‍ കത്തിനശിച്ചു

IMG-20140312-WA0001 copyപരപ്പനങ്ങാടി : ഇന്ന് രാവിലെ 9 മണിയോടെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഫ്‌ളാറ്റ് ഫോറത്തിന്റെ തെക്കുഭാഗത്തുള്ള മരങ്ങള്‍ക്കാണ് തീപിടിച്ചത്. തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.parappananagdi fir 1 copy

റെയില്‍വേ ജീവനക്കാര്‍ അടിക്കാടിന് തൊട്ടടുത്ത് ചപ്പു ചവറിന് തീ കൊടുത്ത് പോയതിനെ തുടര്‍ന്ന് അടുത്തുള്ള അടിക്കാടിലേക്ക് തീപടരുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിക്കാടില്‍ നിന്നാണ് തീ മരങ്ങളിലേക്ക് കത്തി പടര്‍ന്നത്. വഴി യാത്രക്കാര്‍ സംഭവം കണ്ട ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനാലാണ് കൂടുതല്‍ മരങ്ങളിലേക്ക് തീ പടരാതെ കെടുത്താന്‍ സാധിച്ചത്.

 

ഫോട്ടോ: ഇഖ്ബാല്‍ മലയില്‍