Section

malabari-logo-mobile

പൗരന്‍മാരുടെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിയമങ്ങള്‍ ഉണ്ടായിക്കൂട; ജസ്റ്റീസ്‌ പി ഉബൈദ്‌

HIGHLIGHTS : പരപ്പനങ്ങാടി: ഇന്ദുലേഖ നോവലിന്റെ ശതോത്തര രജത ജൂബിലിയാഘോഷഭാഗമായി നടന്ന നിയമ സെമിനാര്‍ കേരള ഹൈക്കോടതി ജസ്റ്റീസ്‌ പി ഉബൈദ്‌ ഉദ്‌ഘാടനം ചെയ്‌തു.

parappanangadiപരപ്പനങ്ങാടി: ഇന്ദുലേഖ നോവലിന്റെ ശതോത്തര രജത ജൂബിലിയാഘോഷഭാഗമായി നടന്ന നിയമ സെമിനാര്‍ കേരള ഹൈക്കോടതി ജസ്റ്റീസ്‌ പി ഉബൈദ്‌ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ കെഎന്‍എ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്ലാ പൗരന്‍മാരും നിയമങ്ങള്‍ അറിഞ്ഞിരിക്കണമന്നും നിയമം അറിയില്ലെന്ന നിലപാട്‌ സ്വീകരിച്ചാല്‍ രാജ്യത്ത്‌ അരാജകത്വം നടമാടുമെന്നും ജസ്റ്റീസ്‌ പി ഉബൈദ്‌ പറഞ്ഞു. നിയമം അറിയുകയും അനുസരിക്കുകയും ചെയ്യുന്ന തലമുറയുണ്ടാവണം. ജുഡീഷ്യറി സ്വന്തമായി നിയമ നിര്‍മാണം നടത്തുന്നില്ല. എക്‌സിക്യൂട്ടീവ്‌ പാസാക്കുന്ന നിമയ വ്യവസ്ഥകള്‍ ഭരണഘടനപരമാണോയെന്നും പാസാക്കിയത്‌ പോലെയാണോ നിര്‍വഹണം നടത്തുന്നതെന്നും പരിശോധിക്കുന്ന റോളാണ്‌ ജുഡീഷ്യറി നിര്‍വഹിക്കുന്നത്‌. ജുഡീഷ്യല്‍ അവലോകനത്തിലൂടെ രാഷ്ട്ര നിര്‍മാണത്തില്‍ ഭരണ ഘടനയുദ്ദേശിച്ചത്‌ ചെയ്യാന്‍ പറ്റിയോ എന്ന്‌ പരിശോധിക്കപ്പെടുന്നു. പൗരന്‍മാരുടെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഒരു നിയമവും ഉണ്ടായിക്കൂട. അത്‌ എത്ര ഭൂരിപക്ഷത്തോടെ പാസാക്കിയാല്‍ പോലും. അദ്ദേഹം പറഞ്ഞു. രാഷ്‌ട്ര പതിക്ക്‌ സ്വന്തമായി നിയമനിര്‍മാണധികാരമില്ല. വല്ല നിയമനിര്‍മാണത്തിലും അതൃപ്‌തി തോന്നിയാല്‍ ആ ബില്ല്‌ തിരിച്ച്‌ മന്ത്രിസഭയുടെ പുനപരിശോധനക്ക്‌ വിടാമെന്നല്ലാതെ നിരാകരിക്കാന്‍ നിര്‍വാഹമില്ല. മടക്കിയ ബില്ലുകള്‍ മാറ്റം വരുത്താതെ വീണ്ടും രാഷ്‌ട്രപതിയുടെ പരിഗണനക്ക്‌ അയച്ചാല്‍ പ്രസിഡണ്ട്‌ അത്‌ അംഗീകരിക്കാന്‍ ബാധ്യസ്ഥനാവുന്നതാണ്‌ ഇന്ത്യന്‍ ഭരണ ഘടന. അദ്ദേഹം പറഞ്ഞു.
കേസുകള്‍ ഏറ്റവും കെട്ടിക്കിടക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്ന്‌ അഡ്വ കെഎന്‍എ ഖാദര്‍ എംഎല്‍എ പറഞ്ഞു. മുപ്പത്‌ മില്യന്‍ കേസുകളാണ്‌ കെട്ടിക്കിടക്കുന്നത്‌. ഇതില്‍ എഴുപത്‌ ശതമാനവും സാധാരണക്കാരുമായി ബന്ധപ്പെട്ട കേസുകളാണ്‌. പതിനായിരത്തിലേറെ കോടതികളാണ്‌ രാജ്യത്തുള്ളത്‌. 21 ഹൈക്കോടതികളും. 3150 ജില്ലാ കോടതികളും 4861 മുന്‍സിഫ്‌ കോടതികളും ഇന്ത്യയിലണ്ട്‌. കേസുകളുമായി മുന്നോട്ടുപോകാനുള്ള ജനങ്ങളുടെ പ്രവണത വര്‍ധിച്ചതും ആവശ്യമായ ജഡ്‌ജിമാരും ജീവനക്കാരും ഇല്ലാത്തതും കേസുകള്‍ കെട്ടിക്കിടക്കാനിടയാക്കുന്നതായും ഖാദര്‍ പറഞ്ഞു. അനാവശ്യമായി കേസുകള്‍ നീട്ടിവെക്കുന്ന പ്രവണത ശരീയല്ലെന്നും ഖാദര്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെടുമ്പോഴാണ്‌ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത്‌. നീതി വൈകുന്നതും ന്യായീകരണമില്ലാത്തതാണ്‌. ജനങ്ങള്‍ ഏറെ വിശ്വാസം അര്‍പ്പിക്കുന്നതാണ്‌ ജുഡീഷ്യറി. അദ്ദേഹം പറഞ്ഞു. അഡ്വ ആസഫലി. അഡ്വ സുഭാഷ്‌ ചന്ദ്‌. അഡ്വ ടി രാമന്‍കുട്ടി അഡ്വ വനജ വള്ളിയില്‍, അഡ്വ കെകൈ സൈതലവി. സി അബ്‌ദുറഹിമാന്‍കുട്ടി. പ്രൊഫ കെ മുഹമ്മദ്‌. അഡ്വ കെകെ സിദ്ദീഖ്‌. എം അഹമ്മദലി. ഇഖ്‌ബാല്‍ കല്ലുങ്ങല്‍, ബുഷ്‌റ ഹാറൂണ്‍. സിഎച്ച്‌ ഇഖ്‌ബാല്‍. ടി സുരേന്ദ്രന്‍. നബീല്‍ അഹ്‌സന്‍. സൈതലവി കടവത്ത്‌ തുടങ്ങിയവര്‍ സംസാരിച്ചു.

സാംസ്‌കാരിക സായാഹ്നം പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി ഡോ എംകെ മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ പിടി പ്രകാശന്‍ മുഖ്യാതിഥിയായി. വി അബ്‌ദുല്‍ നാസര്‍ സമ്മാനദാനം നടത്തി. എന്‍എം അന്‍വര്‍ സാദത്ത്‌. പികെ മുഹമ്മദ്‌ ജമാല്‍. എകെ ഫൈസല്‍, ഷംലാല്‍ അഹമ്മദ്‌. സാബു ഷണ്‍മുഖം. പിഎസ്‌എച്‌ തങ്ങള്‍, നൗഷാദ്‌ മണ്ണിശേരി. അലി തെക്കെപാട്ട്‌. സികെ ബാലന്‍., എന്‍പി ഹംസക്കോയ, എം സിദ്ധാര്‍ത്ഥന്‍. ടി അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ കലാനിശ അരങ്ങേറി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!