പരപ്പനങ്ങാടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രചരണ ബോര്‍ഡ്

mALA 1പരപ്പനങ്ങാടി: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫിലെ അനൈക്യം മറനീക്കി പുറത്തുവരുന്നു. തിരൂരിന് പിന്നാലെ പരപ്പനങ്ങാടിയലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രചരണ ബോര്‍ഡ് സ്ഥാപിച്ചു. പരപ്പനങ്ങാടി 8 ാം വാര്‍ഡിലെ പ്രവര്‍ത്തകരാണ് കരിങ്കല്ലത്താണിയില്‍ വി.അബ്ദുറഹിമാന് അനുകൂലിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി ഒ സലാമിന്റെ ഭാര്യയെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ ഫാത്തിമ റബലായി നിന്ന് ജയിച്ച വാര്‍ഡാണിത്. ഇൗ അംഗത്തെ മുസ്ലിംലീഗ് പുറത്താക്കാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സു കാരന്‍ ഒന്നും മറക്കരുത് എന്ന് ബോര്‍ഡിലുണ്ട്. നമ്മുടെ നാട്ടുകാരനാകട്ടെ നമ്മുടെ വോട്ട് എന്ന് എഴുതിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സ് കരിങ്കല്ലത്താണി യൂണിറ്റാണ് ബോര്‍ഡ് സ്ഥാപിച്ചത്.