കടല്‍മാക്രി ശല്ല്യം രൂക്ഷം; മത്സ്യ ബന്ധനം പ്രതിസന്ധിയില്‍ ; പരപ്പനങ്ങാടിയില്‍ ഒരു ദിവസം തകര്‍ത്തത് കോടികളുടെ വലകള്‍

untitled-1-copyപരപ്പനങ്ങാടി:നീണ്ട ഇടവേളയ്ക്കു ശേഷം കൂട്ടമായി എത്തിയ വിനാശകാരികളായ കടല്‍തവളകള്‍  കടിച്ചു കീറിയത് നൂറുക്കണക്കായ മത്സ്യതൊഴിലാളികളുടെ ജീവനോപാധികളാണ്. ഇന്നലെ പരപ്പനങ്ങാടിയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ നിരവധി വള്ളങ്ങളുടെ വലകളാണ് കടല്‍മാക്രികള്നശിപ്പിച്ചത്. മത്സ്യങ്ങളെക്കാളേറെ ഇത്തവണ വലകളില്‍ അകപ്പെട്ടത് തവളകളാണ്.                                                                                                               സുനാമിക്ക് ശേഷമാണ് മത്സ്യതൊഴിലാളികളുടെ അന്തകരായ കടല്‍മാക്രികള്‍ കേരളതീരത്ത്‌  വ്യാപകമായതോതില്‍ സാന്നിദ്ധ്യം അറിയിച്ചത്. അതിനുശേഷം എല്ലാവര്‍ഷവും  മഴക്കാലങ്ങളിലാണ്  സാധാരണയായി ഇവയുടെ ശല്ല്യമുണ്ടാകാറുള്ളത്. പക്ഷെ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച്ഇവയുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണു ണ്ടായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.                                                                                                 അയല മത്സ്യത്തോട് സാമ്യമുള്ള ഇതിനു വലിയ കീഴ്ത്താടിയും വലിയതലയുംമൂര്‍ച്ച ഏറിയതും കൂര്‍ത്തതുമായ പല്ലുകളുമുണ്ട്. വളരെ അനായാസം കരുത്തുറ്റ നെയ്‌ലോന്‍  വലകള്‍ കടിച്ചുമുറിക്കാന്‍ ഇവക്ക് കഴിയും. പതിനഞ്ചും ഇരുപതും ലക്ഷങ്ങള്‍ വിലയുള്ള വലകളില്‍ ഇവ അകപ്പെട്ടാല്‍ നിമിഷ നേരം കൊണ്ട് തകര്‍ക്കാനാകും.ഇതോടെ വലതകരുകയും മത്സ്യങ്ങള്‍ കടലില്‍ ഒഴുകി പോവുകയുമാണ് പതിവ്. പുറത്തുനിന്നു വലയിലുള്ള മത്സ്യത്തെ തിന്നാന്‍ വലതകര്‍ക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എണ്ണത്തില്‍ വളരെ കുറഞ്ഞ മാക്രികളാണുണ്ടായിരുന്നത്.എന്നാ ല്‍ ഇത്തവണ വലനിറയെ കടല്‍മാക്രികളാണ്അകപ്പെടുന്നത്. വലതകരുന്നതോടെ വന്‍തുക ചിലവിട്ടു പുതിയവ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചയിലേറെയുള്ള അദ്ധ്വാനം കൊണ്ടേ ഇവതുന്നിക്കൂട്ടാന്‍ കഴിയൂ.അത്രയും കാലം കടലില്‍ പോകാനാകില്ല. ഇന്നലെ സഫാമറുവ രണ്ട്,കടപ്രേന്‍,അല്‍കൌസര്‍,ഇഖ്‌ലാസ്,അനുഗ്രഹം,മലബാര്‍,സിറാജുല്‍ഹുദ,മഹാസിന്‍,മാര്‍ക്കബുല്‍ ബുഷറ,കെ.ടി.തുടങ്ങിയ വള്ളങ്ങളുടെ വലകളാണ് മാക്രികള്‍ നശിപ്പിച്ചത്.വിനാശകാരികളായ ഇവ ഭക്ഷ്യയോഗ്യമെങ്കിലും ജില്ലയിലുള്ളവര്‍ ഉപയോഗിക്കാറില് ല. കോഴിത്തീറ്റനിര്‍മാണത്തിന്നായാണ്സാധാരണയായി ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ വലിയ ഇനം മാക്രികളെ ഭക്ഷണാവശ്യത്തിന്നായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഏജന്റുമാരുമുണ്ട്.

വട്ടിപലിശയ്ക്കും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പകളെടുത്തുവാങ്ങിയ മല്സ്യബന്ധനോപകരണങ്ങള്‍ നശിച്ചവര്‍ പ്രയാസപ്പെടുകയാണ്.വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ക്കടക്കെണിയില്‍ പെട്ട ഇവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം

Related Articles