വിദ്യാർത്ഥികൾ അവസരങ്ങൾ ഉപയോഗപ്പെടുത്തണം: വി.അബ്ദുറഹിമാന്‍ എം എൽ എ

Story dated:Monday July 17th, 2017,04 52:pm
sameeksha

പരപ്പനങ്ങാടി: മൂല്യാധിഷ്ടിത വിദ്യാഭ്യാസം ലഭ്യമാകുന്നതിനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വി.അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു.
എസ് എസ് എൽ സി, പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ചടങ്ങിൽ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, പരപ്പനങ്ങാടി എസ് ഐ ശമീർ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തഅലീം അബൂദാബി കമ്മിറ്റി ചെയർമാൻ പി.വി അബൂബക്കർ മൗലവി, പി ടി എ പ്രസിഡന്റ് അഹമ്മദ് കുട്ടി ഹാജി,അസി: മാനേജർ സൈനുദ്ധീൻ സഖാഫി അവാർഡുകൾ വിതരണം ചെയ്തു. ജനറൽ മാനേജർ ഊരകം അബ്ദുറഹ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പൾ സി.കെ ശക്കീർ സ്വാഗതവും എച്ച് എം പി സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.