Section

malabari-logo-mobile

പരപ്പനങ്ങാടി തിരൂര്‍ റൂട്ടിലെ ബസ്സ് സമരം ഒത്തുതീര്‍ന്നു

HIGHLIGHTS : പരപ്പനങ്ങാടി: മൂന്ന് ദിവസമായി നടന്നു വരുന്ന തിരൂര്‍ പരപ്പനങ്ങാടി റൂട്ടിലെ ബസ്സ് സമരം ഒത്തുതീര്‍പ്പായി തിരൂര്‍ സിഐ റാഫിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍...

പരപ്പനങ്ങാടി: മൂന്ന് ദിവസമായി നടന്നു വരുന്ന തിരൂര്‍ പരപ്പനങ്ങാടി റൂട്ടിലെ ബസ്സ് സമരം ഒത്തുതീര്‍പ്പായി തിരൂര്‍ സിഐ റാഫിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു.മണിക്കൂറുകള്‍ നീണ്ടു നിന്ന് ചര്‍ച്ചക്കൊടുവില്‍ രാത്രി പത്ത് മണയോടെയാണ് സമരം പിന്‍വലിച്ചത്. ചര്‍ച്ചയെ തുടര്‍ന്ന് 29ന് വൈകീട്ട് നാലിന് പരപ്പനങ്ങാടി ട്രാഫിക് ഉപദേശകസമിതി യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ബസ്സുകള്‍ ഓടാത്തതിനെ തുടര്‍ന്ന് വിദ്യര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിച്ചത്. കെഎസ്ആര്‍ടിസി ബസ്സുകളും ട്രക്കറുകളും ഓട്ടോകളുമയാരുന്നു ജനങ്ങള്‍ ആശ്രയിച്ചിരുന്നത്.

sameeksha-malabarinews

കഴിഞ്ഞ വെള്ളിയാഴ്ച പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ്സ്‌ബേയില്‍ ബസ്സ് പാര്‍ക്ക് ചെയ്തുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് നാല് ബസ്സ് ജീവനക്കാര്‍ റിമാന്‍ഡിലായിരുന്നു. ഇവര്‍ക്ക് പരപ്പനങ്ങാടി കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
ചര്‍ച്ചയില്‍ തൊഴിലാളിയുണിയനുകളെ പ്രതിനിധീകരിച്ച് ദിനേശന്‍ കുറുപ്പത്ത്, റാഫി തിരൂര്‍, ടി ബാബു, മൂസ്സ പരന്നേക്കാട്, മണി വെട്ടം എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!