പുത്തരിക്കലിറങ്ങിയത് പുലിയോ? ജനങ്ങള്‍ ആശങ്കയില്‍

malbarinewsപരപ്പനങ്ങാടി :കഴിഞ്ഞ രണ്ടുദിവസമായി പരപ്പനങ്ങാടി പുത്തരിക്കല്‍ നിവാസികള്‍ ചെറിയ ആശങ്കയിലാണ് ഈ പ്രദേശത്ത് ആടുകളെ ആക്രമിച്ച അജ്ഞാത ജീവി പുലിയാണെന്ന സംശംയം നാടാകെ പടര്‍ന്നതോടെ ഈ ആശങ്ക കടുത്തിരിക്കുകയാണ്

കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയില്‍ ഒരു അജ്ഞാത ജീവി ആട്ടിന്‍ കുടുകള്‍ തകര്‍ത്ത് ആറ് ആടുകളെ ആക്രമിക്കുകയും അവയിലൊന്ന് ചാവുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് പാതിരാവിൽ പതിഞ്ഞെത്തി ആടു കളെ കടിച്ചു കീറുന്ന അജ്ഞാത ജീവി യെ പിടികൂടാൻ പുത്തരിക്കൽ പ്രദേശവാസികൾ ബുധനാഴ്ച്ച രാത്രി സർവ സജീകരണങ്ങളുമായി ഇറങ്ങി.. ഇരുൾ മുറ്റിയ കുറ്റി കാടുകൾക്കിടയിൽ നിന്ന് അസ്വാഭി വിക ഇലയനക്കം കണ്ട  ശഫീഖ്,സുധി, ഷാഫി,  തുടങ്ങിയവർ ഫോൺ വാട്സ്പ്പ് സന്ദേശങ്ങളിലൂടെ അജ്ഞാത ജീവി യെ പിടികൂടാൻ ആൾ ക്കൂട്ടത്തെ വരുത്തുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ തെരച്ചിലിനിടെ പുലി യുടെ തെന്ന് സംശയിക്കുന്ന ജീവി യെ കണ്ടതായും ഈ ജീവിക്ക് പിന്നാലെ ഓടിയെത്താൻ നാട്ടുകാർ ശ്രമച്ചെങ്ങിലും  ജീവി ഓടി മറയുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നും കുടുതല്‍ ശ്രദ്ധയോടെ ഈ ജീവിയെ പിടികുടാന്‍ തയ്യാറെടുക്കുയാണ് നാട്ടിലെ ചെറുപ്പക്കാര്‍..