Section

malabari-logo-mobile

ഒരു അടിപ്പാത: മുന്ന് ഉദ്ഘാടനം

HIGHLIGHTS : പരപ്പനങ്ങാടി : മാസങ്ങളോളമായി ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന റെയില്‍ അടിപ്പാത ഉദ്ഘാടനം നടത്തിയത് മുന്ന് തവണ. പരപ്പനങ്ങാടി റെയില്‍വേ അടിപ്പാതക്കാണ് നിരവധ...

പരപ്പനങ്ങാടി : മാസങ്ങളോളമായി ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന റെയില്‍ അടിപ്പാത ഉദ്ഘാടനം നടത്തിയത് മുന്ന് തവണ.
പരപ്പനങ്ങാടി റെയില്‍വേ അടിപ്പാതക്കാണ് നിരവധി തവണ ഉദ്ഘാടനം എറ്റുവാങ്ങാനുളള അത്യപുര്‍വ്വ അവസരം ലഭിച്ചത്.
അടിപ്പാതയുടെ നിര്‍മ്മാണവും, ഉദ്ഘാടനവും സംബന്ധിച്ച ഉടലെടുത്ത കടുത്ത പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളാണ് ഇത്തരം ഉദ്ഘാടന മാമാങ്കത്തിന് കളമൊരുക്കിയത്.

ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് പൊന്നാനി എംപി ഇ.ടി മുഹമ്മദ് ബഷീറാണ് നിര്‍വ്വഹിച്ചത്. എംഎല്‍എ പികെ അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. ഉദ്ഘാടനചടങ്ങുകള്‍ ലീഗ് മേളയാക്കി മാറ്റിയെന്ന് ആരോപിച്ച് ബിജെപിയും, ഇടത്-ജനകീയമുന്നണിയും ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു.
കുടാതെ ഈ അടിപ്പാത നിലവില്‍ വരുന്നതിന് ഏറെ പ്രയത്‌നിച്ച തങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കുകപോലും ചെയ്തില്ലെന്ന ആരോപിച്ച് റെയില്‍വേ യുസേഴ്‌സ് കോണ്‍ഫഢറേഷന്‍ നേതൃത്വം വെള്ളിയാഴ്ച വൈകീട്ട് അടപ്പാത ഉദ്ഘാടനം ചെയ്തിരുന്നു. സലാംഹാജി, ഉള്ളേരി ഉണ്ണി, കാദര്‍ഹാജി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

sameeksha-malabarinews


പിന്നീട് ബിജെപിയുടെ ഊഴമായിരുന്നു. ശനിയാഴ്ച രണ്ടുമണിയോടെയാണ് ബിജെപി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും ഉദ്ഘാടന പരപാടി മുസ്ലീംലീഗ് തങ്ങളുടെ രാഷ്ട്രീയപ്രചരണപരിപാടിയാക്കിയെന്നും ബിജെപി ആരോപിച്ചു. പാലക്കല്‍ ജഗന്നിവാസനാണ് ചടങ്ങ ഉദ്ഘാടനം ചെയ്തത്. ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ അടിപ്പാതയുടെ നിര്‍മ്മാണത്തിനായുള്ള ഫണ്ടിന്റെ 50% എംഎല്‍എ ഫണ്ടില്‍നിന്നാണെന്ന് പ്രചരണം നടന്നിരുന്നു. ഇത് ശരിയല്ലെന്നും റെയില്‍വേയും സംസ്ഥാനസര്‍ക്കാരുമാണ് ഈ തുക വകയിരുത്തിയതെന്നും വിവരാവകാശ രേഖ ഉയര്‍ത്തി കാട്ടി ഇടത് ജനകീയമുന്നണി പ്രവര്‍ത്തകരും പറയുന്നു. സബ്‌സ്റ്റേഷന്‍ ഉദ്ഘാടനവുമയി ബന്ധപ്പെട്ട് ഉടലെടുത്ത രൂക്ഷമായ പ്രദേശികരാഷട്രീയ തര്‍ക്കങ്ങള്‍ക്ക് ഈ ഉദ്ഘാടനമാമാങ്കം കുറച്ചുകൂടി എരുവുപകര്‍ന്നെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!