പരപ്പനങ്ങാടിക്കാരായ വ്യാപാരികളെ ആക്രമിച്ച് കാറും പണവും കവര്‍ന്നു

പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കാരായ വ്യാപാരികളെ തമിഴ്‌നാട്ടില്‍ വെച്ച് കാറും പണവും കവര്‍ന്നതായി പരാതി. ഉള്ളണം നോര്‍ത്ത് സ്വദേശികളായ വടക്കേപുറത്ത് മമ്മുദുഹാജി, വടക്കേപ്പുറത്ത് സെയ്തലവികോയ, പള്ളിപ്പുറത്ത് വെന്നിയൂര്‍ നാസര്‍, എന്നിവരെയാണ് ആക്രമിച്ചത്.

തമിഴ്‌നാട്ടിലെ അരൂരില്‍ നിന്നും നാട്ടിലേക്ക് വരവേ വളയാര്‍ ചെക്ക്‌പോസ്റ്റിനടുത്തുള്ള ചാവടിയില്‍ വാഹനത്തില്‍ എത്തിയ സംഘം ഇവര്‍ സഞ്ചരിച്ച കാറിന് വിലങ്ങിട്ട് ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. കെഎല്‍ 65 സി 5775 ടയോട്ട എത്യൂസ് കാറും കൈവശമുണ്ടായിരുന്ന പതിനായിരം രൂപ, മൊബൈല്‍ഫോണ്‍, വിലപിടിപ്പുള്ള വാച്ചുകള്‍, എടിഎം കാര്‍ഡുകള്‍, ലൈസന്‍സ്, പാന്‍കാര്‍ഡ്, ഭാരത് പെട്രോള്‍ കാര്‍ഡ് തുടങ്ങിയവ ആക്രമികള്‍ തട്ടിയെടുത്തു.

മധുരകരെ പോലീസ് സ്റ്റേഷനിലെത്തിയ ഇവരെ സ്‌നാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ജമാല്‍, കെകെ സെയ്തലവി, വിപി കോയഹാജി, എ ഉസ്മാന്‍, കെപി ബാവ എന്നിവര്‍ സംബന്ധിച്ചു.