പരപ്പനങ്ങാടി നഗരസഭ: ജമീലടീച്ചര്‍ യുഡിഎഫ്‌ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി


jameela teacherപരപ്പനങ്ങാടി: ഇന്ന്‌ നടക്കുന്ന പ്രഥമ നഗരസഭ അധ്യക്ഷയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി ജമീല ടീച്ചര്‍ മത്സരിക്കും.
കീരനെല്ലുര്‍ ഡിവിഷനില്‍ നിന്നുമാണ്‌ ജമീലടീച്ചര്‍ ജയിച്ചത്‌.

നേരത്തെ തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജമീലടീച്ചര്‍ മുസ്ലീലീഗ്‌ പ്രതിനിധിയാണ്‌.
ചെയര്‍പേഴസ്‌ണ്‍ സ്ഥാനത്തേക്ക്‌ നേരത്തെ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു, ബുഷറ ഹാറുണ്‍ എന്നിവരുടെ പേരുകള്‍ പരഗണിച്ചിരുന്നു. എന്നാല്‍ അവസാനറൗണ്ടില്‍ പാര്‍ട്ടിയിലും ഭരണരംഗത്തും സീനിയറായ ജമീലടീച്ചറെ പരിഗണിക്കുകയായിരുന്നു.

h.  haneefaവൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസ്‌ അവകാശവാദം ഉന്നയിച്ചിരുന്നെങ്ങിലും മുസ്ലീലീഗ്‌ പ്രതിനിധിയായ എച്ച്‌ ഹനീഫയെ നിര്‍ത്താനാണ്‌ ധാരണയെന്നാണ്‌ അവസാന റിപ്പോര്‍ട്ട്‌.