Section

malabari-logo-mobile

പൊതു സ്ഥലത്ത് മാലിന്യം കത്തിക്കുന്നത് നിരോധിച്ചു; പിഴ 25000

HIGHLIGHTS : ദില്ലി: മാലിന്യം പൊതുസ്ഥലങ്ങളിലിട്ട് കത്തിക്കുന്നത് ദേശിയ ഹരിത ട്രൈബ്യൂണല്‍ നിരേധിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴയടക്കേണ്ടി...

ദില്ലി: മാലിന്യം പൊതുസ്ഥലങ്ങളിലിട്ട് കത്തിക്കുന്നത് ദേശിയ ഹരിത ട്രൈബ്യൂണല്‍ നിരേധിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴയടക്കേണ്ടി വരും. 2016ല്‍ ഹരിത ട്രൈബ്യൂണല്‍പുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.

ചെറിയ അളവിലുള്ള മാലിന്യം പൊതുസ്ഥലത്ത് കത്തിച്ചാല്‍ 5000 രൂപ പിഴയായി നല്‍കേണ്ടി വരും. മാലിന്യത്തിന്റെ അളവ് വര്‍ധിച്ചാല്‍ അതിനനുസരിച്ച് പിഴ 25,000 രൂപ വരെ വര്‍ധിക്കും. ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറത്തിറക്കിയത്.

sameeksha-malabarinews

വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ചുള്ള 2016ലെ നിയമം നടപ്പിലാക്കാനും, പിവിസിയുടെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. . നാലാഴ്ചക്കകും വേസ്റ്റ് മാനേജുമെന്റുമായി ബന്ധപ്പെട്ട പ്ളാന്‍ സമര്‍പ്പിക്കാനും ട്രിബ്യൂണലിന്റെ നിര്‍ദേശമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!