Section

malabari-logo-mobile

ദീര്‍ഘദൂര ട്രെയിനുകള്‍ക്കുള്ളില്‍ നിന്ന്‌ പാന്‍ട്രി കോച്ചുകള്‍ ഇല്ലാതാകുന്നു

HIGHLIGHTS : കൊച്ചി: ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന്‌ പാന്‍ട്രീകാറുകല്‍ അപ്രത്യക്ഷമാകുന്നു. ഇതിനു പകരമായി ഇ -കാറ്ററിംഗ്‌ സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യന്‍ റെയി...

Railways_to_dis19885കൊച്ചി: ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന്‌ പാന്‍ട്രീകാറുകല്‍ അപ്രത്യക്ഷമാകുന്നു. ഇതിനു പകരമായി ഇ -കാറ്ററിംഗ്‌ സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേ കോര്‍പ്പറേഷന്‍ കാന്ററീംഗ്‌ ടൂറിസം കോര്‍പ്പറേഷന്റേതാണ്‌ പുതിയ തീരുമാനം.

നിലപാടിലെ പാന്‍ട്രി കോച്ചുകള്‍ പിന്‍വലിച്ച്‌ പാസഞ്ചര്‍ കോച്ചുകള്‍ ആകാനാണ്‌ തീരുമാനം. പാന്‍ട്രി സര്‍വ്വീസിനേക്കാള്‍ കൂടുതല്‍ ആദായം യാത്രക്കാരില്‍ നിന്നും ലഭിക്കുമെന്നാണ്‌ റെയില്‍വേ മന്ത്രിയുടെ വിലയിരുത്തല്‍. അതെ സമയം പാന്‍ട്രി സര്‍വ്വീസുകള്‍ ഇല്ലാതാക്കുന്നു വെങ്കിലും യാത്രക്കാര്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തില്‍ ഇ കാറ്ററിംഗ്‌ സര്‍വ്വീസുകള്‍ ആരംഭിക്കും.

sameeksha-malabarinews

എന്നാല്‍ പുതിയ സര്‍വ്വീസ്‌ പ്രാവര്‍ത്തികമാകുന്നതിന്‌ സമയമെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇ കാറ്ററിംഗ്‌ ഇല്ലാത്ത സ്റ്റേഷനിലൂടെയാണ്‌ ഭക്ഷണ സമയത്ത്‌ ട്രെയിനില്‍ കടന്നു പോകുന്നതെങ്കില്‍ യാത്രക്കാര്‍ ഭക്ഷണം കൊണ്ടു വരുകയോ പുറത്തുള്ള ഭക്ഷണശാലകളെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!