പരപ്പനങ്ങാടിയില്‍ തൊണ്ണൂറായിരും രൂപയുടെ പാന്‍പരാഗ് പിടികൂടി

panparag parappanangadi police copyപരപ്പനങ്ങാടി: കേരളത്തില്‍ നിരോധിച്ച നിരവധി പാന്‍ ഉത്പന്നങ്ങളുമായി വേങ്ങര സ്വദേശി പരപ്പനങ്ങാടി പോലീസ് പിടിയില്‍. വേങ്ങര ചേറൂര്‍ സ്വദേശിയായ കാപ്പന്‍ അബ്ദല്‍ഹമീദ് ആണ് പിടിയിലായത്. പരപ്പനങ്ങാടി ബസ്റ്റാന്‍ഡില്‍ വച്ച്  പാന്‍ ഉത്പന്നങ്ങളുമായി ബസ്സില്‍ ഇരിക്കുേമ്പാഴാണ് ഇയാള്‍ പിടയിലായത്.പാന്‍ പരാഗ്, ഹാന്‍സ് എന്നീ ഉത്പന്നങ്ങളുടെ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. രണ്ട് കവുറകളിലായി ഭദ്രമായി പൊതിഞ്ഞ നിലയിലായിരുന്നു പാക്കറ്റുകള്‍.

മംഗലാപുരത്ത് നിന്ന് തീവണ്ടി മാര്‍ഗം പരപ്പനങ്ങാടിയില്‍ എത്തിച്ചതാണ് ഈ പാന്‍മസാലയെന്ന് ഹമീദ് പോലീസിന് മൊഴിനല്‍കി. കരിഞ്ചന്തയില്‍ വില്‍പന നടത്തുമ്പോള്‍ ഉദ്ദേശം തൊണ്ണൂറായിരം രൂപയോളം വിലവരും.

ഇയാള്‍ മാസങ്ങളായി മംഗലാപുരത്ത് നിന്ന പാന്‍ ഉത്പന്നങ്ങള്‍ കടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി മേപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ് സലേഷ്, ജയകൃഷണന്‍ എന്നവരും പങ്കെടുത്തു.