പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കില്ല;മുഖ്യമന്ത്രി

Story dated:Monday August 10th, 2015,02 21:pm

umman chandiകൊച്ചി: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്ടു പോകില്ലെന്നും സമയത്തുതന്നെ നടത്തുണമെന്നാണ്‌ ഗവണ്‍മെന്റിന്റെ നിലപാടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കമ്മീഷനുമായി ഉന്നതതലത്തില്‍ നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ വാര്‍ഡുകളും കോര്‍പ്പറേഷനുകളും കോടതി അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലാകണം തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെസമയം ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ലെന്നും പുതിയ വാര്‍ഡ്‌ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തെരഞ്ഞെടുപ്പ്‌ കൃത്യസമയത്ത്‌ നടക്കുമെന്നും മന്ത്രി കെ സി ജോസഫ്‌ പറഞ്ഞു. 2010 ലെ തെരഞ്ഞെടുപ്പ്‌ സമയത്തും ഇത്തരത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടെന്നും കെ സി ജോസഫ്‌ പറഞ്ഞു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്‌ പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നടത്താന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. വാര്‍ഡ്‌ വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തീരുമാനം. ഒക്ടോബറിലാണ്‌ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.