സൂക്ഷ്മപരിശോധന പൂർത്തിയായി ; ജില്ലാ പഞ്ചായത്തിലേയ്ക്ക് 209 സ്ഥാനാർഥികൾ

തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിൽ സമർപ്പിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ

ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കാൻ 209 സ്ഥാനാർഥികൾ . മുൻസിപ്പാലിറ്റികളിൽ 2534 സ്ഥാനാർഥികൾ മത്സരിക്കും . ജില്ലയിലെ വിവിധ മുൻസിപ്പാലിറ്റികളിൽ സമർപ്പിക്കപ്പെട്ട 45 പത്രികകൾ നിരസിക്കപ്പെട്ടു . ജില്ലാ പഞ്ചായത്തിലേയ്ക്കള്ള ഒരു പത്രികയും തള്ളിയില്ല .

ജില്ലയിൽ ആകെ സമർപ്പിക്കപ്പെട്ട 18651 പത്രികളിൽ 9925 പേർ പുരുഷന്മാരും 8726 പേർ സ്ത്രീകളുമാണ് . ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ആകെ 13521 പത്രികകൾ ലഭിച്ചു ( 7159 പുരുഷന്മാർ , 6362 സ്ത്രീകൾ ) , ബ്ലോക്ക്‌ പഞ്ചായത്തുകളിലേയ്ക്ക് 1543 പത്രികകൾ ( 816 പുരുഷന്മാർ , 727 സ്ത്രീകൾ ) , മുൻസിപ്പാലിറ്റികളിലേയ്ക്ക് 3302 പത്രികകൾ ( 1799 പുരുഷന്മാർ , 1503 സ്ത്രീകൾ ) ജില്ലാ പഞ്ചായത്തിലേയ്ക്ക് 285 പത്രികൾ ( 153 പുരുഷന്മാർ , 132 സ്ത്രീകൾ )