Section

malabari-logo-mobile

പാമോയില്‍ കേസ്‌ പിന്‍വലിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

HIGHLIGHTS : കൊച്ചി:: ഏറെ പ്രമാദമായ പമോയില്‍ കേസ്‌ പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി

pamoilകൊച്ചി:: ഏറെ പ്രമാദമായ പമോയില്‍ കേസ്‌ പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ കേസ്‌ തുടരണമെന്നുളള വിജിലന്‍സ്‌ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയിലാണ്‌ ജസ്റ്റിസ്‌ ഉബൈദിന്റെ വിധി. സര്‍ക്കാറിന്റെ കേസ്‌ പിന്‍വലിക്കാനുള്ള വാദങ്ങളെ അക്കമിട്ട്‌ ഖണ്ഡിച്ച്‌ കൊണ്ടാണ്‌ കോടതി വിധി പറഞ്ഞിരിക്കുന്നത്‌. വിവാദമായ ഒരു അഴിമതിക്കേസ്‌ പിന്‍വലിക്കുന്നതില്‍ എന്ത്‌ പൊതുജന താല്‌പര്യമാണുള്ളതെന്ന്‌ ഹൈക്കോടതി ചോദിച്ചു.

കേസില്‍ പ്രതിയായ ജിജി തോംമസണ്‍ ഐഎഎസ്സിന്റെ സ്ഥാനക്കയറ്റത്തിന്‌ അഴിമതി കേസ്‌ തടസമായതിനാല്‍ അത്‌ പിന്‍വലിക്കണമെന്ന വാദം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി. പ്രോസിക്യൂട്ടറും പ്രതികളും വിജിലന്‍സ്‌ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന്‌ ഹൈക്കോടതി പറഞ്ഞു.

sameeksha-malabarinews

പാമോയില്‍ അഴിമതി കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയാക്കാനുള്ള നീക്കത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍തിരിയണമെന്ന്‌ ആവശ്യവുമായി പ്രതിപക്ഷ നേതാവ്‌ വിഎസ്‌ രംഗത്തെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ്‌ കോടതിയുടെ വിധി.

കുറ്റാരോപിതനായ ടോമിന്‍ തച്ചങ്കരിയെ സംസ്ഥാന പോലീസിന്റെ തലപ്പത്തേക്ക്‌ കൊണ്ടുവന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റാരു അഴിമതി കേസില്‍ പ്രതിയായ ജിജി തോംസണെ സംസ്ഥാനത്തിന്റെ ചീഫ്‌ സെക്രട്ടറിയാക്കാന്‍ തന്നെ ഒരുങ്ങിയ മുഖ്യമന്ത്രിക്കേറ്റ വ്യ്‌ക്തിപരമായ തിരിച്ചടികൂടിയാണ്‌ ഈ വിധി. ഓര്‍ത്തഡക്‌സ്‌ സഭയ്‌ക്കും കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്റെയും നോമിനി കൂടിയാണ്‌ ജിജി തോംസണ്‍ എന്ന ആക്ഷേപവും നിലവിലുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!