Section

malabari-logo-mobile

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു സന്നദ്ധപ്രവര്‍ത്തകരെ കാണാതായി

HIGHLIGHTS : പത്തനംതിട്ട: റാന്നിയില്‍ പ്രളയക്കെടുതിയല്‍പ്പെട്ട വീടുകള്‍ ശുചീകരിക്കാന്‍ എത്തിയ രണ്ട് സന്നദ്ധപ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ...

പത്തനംതിട്ട: റാന്നിയില്‍ പ്രളയക്കെടുതിയല്‍പ്പെട്ട വീടുകള്‍ ശുചീകരിക്കാന്‍ എത്തിയ രണ്ട് സന്നദ്ധപ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. റാന്നി കക്കുടുമന്‍ കല്ലക്കുളത്ത് സിബി(40), റാന്നി ഉദിമൂട് സ്വദേശി ലെന്‍സ്വിന്‍(35) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

ഒഴുക്കില്‍പ്പെട്ട് മറ്റു രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

sameeksha-malabarinews

വീടുകള്‍ വൃത്തിയാക്കാനായി പള്ളിയില്‍ നിന്നും സംഘമായി എത്തിയവരായിരുന്നു ഇവര്‍. ശുചീകരണം കഴിഞ്ഞ് കാല് കഴുകാന്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!