പള്ളിക്കല്‍ബസാറില്‍ ഡെങ്കിപനി ബാധിച്ച് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തേഞ്ഞിപ്പലം: 10 മാസം പ്രായമായപിഞ്ചു കുഞ്ഞ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പള്ളിക്കല്‍ബസാര്‍ ടൗണിന് സമീപം താമസിക്കുന്ന വടക്കയില്‍ ചേടക്കൂത്ത് സിദ്ധീഖ് – ത്വാഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് റിന്‍ഷാദാണ് മരിച്ചത്.

പനിബാധിച്ച് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ശനിയാഴ്്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ (ഞായറാഴ്ച) പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റിന്‍ഷ, റിയ, റിഫ.