Section

malabari-logo-mobile

പാലിയേറ്റീവ്‌ ദിനത്തില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി എസ്‌എന്‍എംഎച്ച്‌എസ്‌എസ്‌ വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : പരപ്പനങ്ങാടി: ഇന്ന്‌ ജനുവരി 15 ലേക പാലിയേറ്റീവ്‌ ദിനം. അക്കാദമിക്ക്‌ വിദ്യഭ്യാസത്തിന്റെ സ്ഥിരം ചട്ടക്കൂടുകള്‍ പൊട്ടിച്ച്‌ എസ്‌എന്‍എം ഹയര്‍സെക്കണ്ടറി

parappananagdi,snmhss 1പരപ്പനങ്ങാടി: ഇന്ന്‌ ജനുവരി 15 ലേക പാലിയേറ്റീവ്‌ ദിനം. അക്കാദമിക്ക്‌ വിദ്യഭ്യാസത്തിന്റെ സ്ഥിരം ചട്ടക്കൂടുകള്‍ പൊട്ടിച്ച്‌ എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ വീണ്ടും മാതൃകയാകുന്നു. ലോക പാലിയേറ്റീവ്‌ ദിനത്തില്‍ അശരണരെ സഹായിക്കാനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഭാവന പിരിക്കാന്‍ അവര്‍ തെരുവുകളിലേക്കിറങ്ങി.

parappanangadi,snmhss 2പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന അഭയം പാലിയേറ്റീവ്‌ കെയറുമായി കൈകോര്‍ത്ത്‌ വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയത്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ parappananagdi,snmhss 3വിദ്യാര്‍ത്ഥികളായ ഷിഫാന, മുഹമ്മദ്‌ അനീഷ്‌, അഭിനന്ദ്‌, ഷഹര്‍ സനൂപ്‌ എന്നിവരാണ്‌. പാലിയേറ്റീവ്‌ കോ ഓര്‍ഡിനേറ്ററായ വിനയന്‍ മാഷാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

sameeksha-malabarinews

ഇവരോടൊപ്പം അഭയത്തിന്റെ ചെയര്‍മാന്‍ രാമന്‍ പരപ്പില്‍, വിശ്വനാഥന്‍ എന്നിവരടങ്ങിയ വളണ്ടിയര്‍മാരും എത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!