പാലത്തിങ്ങലിന്റെ രാവുകള്‍ ഇനി കാല്‍പന്തുകളിയുടെ ആവേശ തിമര്‍പ്പിലേക്ക്

palathingal groundപരപ്പനങ്ങാടി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായ മലപ്പുറത്തിന്റെ മണ്ണില്‍ സെവന്‍സിന്റെ പൂക്കാലമാണ്. മലപ്പുറത്തെ തീരദേശ പട്ടണമായ പരപ്പനങ്ങാടിയിലെ പാലത്തിങ്ങല്‍ ഗ്രാമവും കാല്‍പന്തുകളിയുടെ ആവേശത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

പാസ്സ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന 8-ാമത് അബ്ദുഹാജി ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 22 ന് ശനിയാഴ്ച പാലത്തിങ്ങലില്‍ തുടക്കമാകുന്നു. പിഎംഇഎസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലായിരിക്കും കളി നടക്കുക.

മലബാറിലെ പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ വിദേശ താരങ്ങളും കളത്തിലിറങ്ങും.