പാലത്തിങ്ങല്‍ നടക്കാനിരുന്ന യുത്ത്‌ലീഗ് സമ്മേളനം മാറ്റി: പ്രതിഷേധം ഭയന്നെന്ന് സൂചന

youthleageപരപ്പനങ്ങാടി : പാലത്തിങ്ങള്‍ കൊട്ടംതലയില്‍ ഞായറാഴ്ച നടത്താനിരുന്ന യൂത്ത്‌ലീഗ് പെതൂസമ്മേളനം മാറ്റിവെച്ചു. പരപ്പനങ്ങാടി ഹാര്‍ബര്‍ വിഷയത്തില്‍ രൂപം കൊണ്ട തീരദേശ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് പ്രതിഷേധിക്കുമെന്ന പ്രഖ്യാപനം വന്ന് മണിക്കുറുകള്‍ക്കകമാണ് യൂത്ത്‌ലീഗ് തങ്ങളുടെ പൊതുസമ്മേളനം മാറ്റിവച്ച തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. നേതാക്കളുടെ അസൗകര്യം മൂലമാണ് യോഗം മാറ്റിവെച്ചതെന്നാണ് ഔദ്യോഗികവെളിപ്പെടുത്തല്‍.

പരപ്പനങ്ങാടി ചാപ്പപടിയില്‍ തന്നെ ഹാര്‍ബര്‍ സ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചിറമംഗലത്ത് വെച്ച് നടന്ന യൂത്ത് ലീഗ് പഠനക്യാമ്പ് തീരദേശമേഖലയിലെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. തുടര്‍ന്ന് ഹാര്‍ബര്‍ വിഷയം തീരുമാനമാകുന്നതുവരെ പരപ്പനങ്ങാടിയല്‍ മുസ്ലീംലീഗിന്റെ ഒരു ഔദ്യോഗിക പരിപാടിയും നടത്താന്‍ തങ്ങളുനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒട്ടുമ്മല്‍, പുത്തന്‍കടപ്പുറം ചാപ്പപ്പടി മേഖലയിലെ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ മുസ്ലീംലീഗ് പഞ്ചായത്ത് നേതൃത്വം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.
മുസലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പാലത്തങ്ങലില്‍ ഒരു പൊതുപരിപാടി നടത്താന്‍ കഴിയാതെ വന്നത് മുസ്ലീംലീഗിന്റെ മേല്‍കമ്മറ്റികള് വളരെ ഗൗരവത്തോടെ കാണുമെന്നാണ് സൂചന