Section

malabari-logo-mobile

ബദല്‍ വിദ്യാലയങ്ങള്‍ എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തിയ ഉത്തരവ് ഉടന്‍ നടപ്പിലാക്കണം: പി.കെ അബ്ദുറബ്ബ്

HIGHLIGHTS : പരപ്പനങ്ങാടി: സ്ഥലവും കെട്ടിടവുമുള്ള സംസ്ഥാനത്തെ ബദല്‍ വിദ്യാലങ്ങള്‍ എല്‍പി സ്‌കൂളുകളാക്കി ഉയര്‍ത്തിയ 2015-ലെ ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് പി.ക...

പരപ്പനങ്ങാടി: സ്ഥലവും കെട്ടിടവുമുള്ള സംസ്ഥാനത്തെ ബദല്‍ വിദ്യാലങ്ങള്‍ എല്‍പി സ്‌കൂളുകളാക്കി ഉയര്‍ത്തിയ 2015-ലെ ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ആവശ്യപ്പെട്ടു. കാളംതിരുത്തി ബദല്‍ വിദ്യാലയത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്തിമ, തിരൂരങ്ങാടി ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ എം.പി ഷരീഫ, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ഊര്‍പ്പായി സൈതലവി, ഇ.പി മുജീബ് മാസ്റ്റര്‍, തേറാമ്പില്‍ ആസ്യ, ഹഫ്‌സ നൗഷാദ്, പനയത്തില്‍ മുസ്തഫ, കെ.പി മറിയാമു, എ.സി ഫൈസല്‍, പി.വി ഫാത്തിമ, കെ കുഞ്ഞിമരക്കാര്‍, കെ ബാലന്‍, മോഹനന്‍ എല്‍.ഐ.സി, പി കുഞ്ഞോന്‍, സിദ്ധീഖ് പനക്കല്‍, താനൂര്‍ എ.ഇ.ഒ ഗോപാലകൃഷ്ണന്‍, കൃഷ്ണന്‍ മാസ്റ്റര്‍, മരക്കാര്‍, മുസ്തഫ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!