എതിര്‍പോക്ക് വിമത ശബ്ദ്ങ്ങളുടെ പ്രയാണം

സാംസ്‌കാരിക ലോകത്ത് വ്യത്യസ്ത വഴികള്‍തേടുന്ന പലര്‍മ സാംസ്‌കാരികവേദി ഒരുക്കുന്ന സൗഹൃദ സംഗമം കവി സുകേതുവിന്റെ പാലക്കാട് വണ്ടിത്താവളത്തിലെ വീട്ടില്‍ വെച്ച് നടക്കുന്നു. ഡിസംബര്‍ 16 ാം തിയ്യതി ശനിയാഴ്ച നടക്കുന്ന ഒരു ദിവസത്തെ ഒത്തുചേരലില്‍ കവിതയുടെയും എഴുത്തിന്റെയും സമീപകാല ബദല്‍വായനകള്‍ക്കും വേദി ഒരുങ്ങുന്നു.

ചടങ്ങില്‍ സുകേതുവിന്റെ ആദ്യ കവിതാ സമാഹാരമായ ഉടുമ്പെഴുത്ത് പ്രകാശനം ചെയ്യു. കഥ,കവിത, നിരൂപണം
, പ്രഭാഷണം,കാവ്യാലാപനം, ചിത്രംവര, പുസ്തകോത്സവം, കവിയരങ്ങ്, നാട്ടുപാട്ട് തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറുന്ന ചടങ്ങ് എഴുത്തുകാരന്‍ ഗുലാബ് ജാന്‍ ഉദ്ഘാടനം ചെയ്യും.