മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താലിനിടെ വ്യാപക അക്രമം

പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക സംഘര്‍ഷം. ഹര്‍ത്താലനുകൂലികള്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ തടഞ്ഞു.

ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു.

മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ സഫീര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് മുസ്ലിംലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.