കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കം; പ്രതിഷേധവുമായി എല്‍ഡിഎഫ് എംപിമാര്‍

ന്യൂഡല്‍ഹി: കഞ്ചികോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് എംപിമാര്‍ രംഗത്ത്. ഡല്‍ഹി റെയില്‍വേ ഭവനുമുന്നില്‍ എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

പദ്ധത്തി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം കൃത്യമായ ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് എംപിമാര്‍ ധര്‍ണ നടത്തുന്നത്. റെയില്‍വേയുടെ വിഷയത്തില്‍ കേന്ദ്രം കാലങ്ങളായി കേരളത്തോട് കാട്ടുന്ന അവഗണന തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ കോച്ച് നിര്‍മ്മാണത്തിന് നിലവിലുള്ള ഫാക്ടറികള്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കവുമായി റെയില്‍വേ മന്ത്രാലയം രംഗത്തെത്തിയത്.

Related Articles