പാലക്കാട്‌ ബസും ലോറിയും കൂട്ടിയിടിച്ച്‌;2 മരണം

പാലക്കാട്‌: കഞ്ചിക്കോട്‌ ലോറിയുടെ പിന്‍ഭാഗത്ത്‌ ബസ്സ്‌ ഇടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു. തിരുവനന്തപരും സ്വദേശി സുധീര്‍(30), കര്‍ണാടക സ്വദേശി ഗിരീഷ്‌(33) എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ ബസ്‌ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കന്യാകുമാരിയില്‍ നിന്ന്‌ ബംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന കല്ലട ട്രാവല്‍സ്‌ ബസ്സാണ്‌ പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പ്പെട്ടത്‌.