പാലക്കാട് നഗരത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു

പാലക്കാട്: പാലക്കാട് നഗരമധ്യത്തിലെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്.

കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏഴുപേരെ ഇതുവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കെട്ടിടത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടയിലാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്.