അട്ടപ്പാടിയില്‍ മോഷണകുറ്റം ചുമത്തി നാട്ടുകാര്‍ മര്‍ദ്ദിച്ച ആദിവാസി യുവാവ് മരിച്ചു; 15 പേര്‍ക്കെതിരെ കേസ്

പാലക്കാട്: അട്ടപ്പാടിയില്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പോലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ആദിവാസി ഊരിലെ മധു(27)വാണ് മരിച്ചത്. പലചരക്ക് കടയില്‍ നിന്ന് അരിയും മല്ലിപ്പൊടിയും മോഷ്ടിച്ചെന്ന് പറഞ്ഞാണ് മധുവിനെ നാട്ടുകാര്‍ മര്‍ദിച്ചത്. മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം നടന്നത്.

മാനസികാസ്വാസ്ഥ്യമുള്ള മധു കുറെ നാളായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട.് രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ പ്രദേശത്തെ കടകളില്‍ നിന്നും അരിയും ഭക്ഷ്യ വസ്തുക്കളും ഏറെ നാളായി മോഷണം നടത്തുന്നത് മധുവാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പിടിച്ചുകെട്ടി മര്‍ദ്ദിച്ചത്. പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ മധു കുഴഞ്ഞ് വീഴുകയായിരുന്നു.