പാലയായിലെ കന്യാസ്‌ത്രീയുടെ മരണം കൊലപാതകമെന്ന്‌ പോലീസ്‌


pala newകോട്ടയം: പാലാ ലിസ്യു കാല്‍മലൈറ്റ്‌ കോണ്‍വെന്റിലെ സിസ്‌റ്റര്‍ അമല(69)ന്റെ മരണം കൊലപാതകമെന്ന്‌ കോട്ടയം എസ്‌പി സതീഷ്‌ ബിനോ. ആയുധം ഉപയോഗിച്ച്‌ തലക്ക്‌ പിന്നില്‍ അടിച്ചതാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം.
ഇന്ന്‌ രാവിലെ ഏഴുമണിയോടെയാണ്‌ സിസ്‌റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണം സംഭവിച്ചത്‌ പുലര്‍ച്ചെ രണ്ടരമണിക്കും ഏഴുമണിക്കും ഇടക്കാണ്‌ മരണം സംഭവിച്ചതെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌..

പാലാ ഡിവൈഎസ്‌പി സുനീഷ്‌ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ കേസന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്‌.